ആരോഗ്യ മന്ത്രി ഹജ്ജ് കമ്മറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി


ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻ അൽ സയ്യിദ് ജവാദ് ഹസൻ ഹജ്ജ് മിഷൻ ഏകോപന സമിതി അംഗങ്ങളുമായും ഹജ്ജ് മിഷൻ മെഡിക്കൽ കമ്മിറ്റി അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. പുതിയ ഹജ്ജ് ക്രമീകരണങ്ങളും തീർഥാടകർക്ക് ആവശ്യമായ വിഭവങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശങ്ങളുടെയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ തുടർനടപടികളുടെയും വെളിച്ചത്തിൽ, തീർഥാടകർക്ക് മികച്ച ആരോഗ്യ പരിപാലന സേവനങ്ങളും ചികിത്സകളും നൽകാനുള്ള രാജ്യത്തിന്റെ  പ്രതിജ്ഞാബദ്ധത മന്ത്രി അടിവരയിട്ടു പറഞ്ഞു.

മെഡിക്കൽ പ്രഫഷനലുകളെയും ആരോഗ്യ പ്രവർത്തകരെയും വിന്യസിക്കാനും ഫീൽഡ് ക്ലിനിക്കുകളിൽ മരുന്നുകളും ആരോഗ്യ സംവിധാനങ്ങളും ഉറപ്പാക്കി തീർഥാടകരുടെ ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഹജ്ജ് മെഡിക്കൽ മിഷൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

article-image

sdgdsfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed