ജനീവയിൽ നടക്കുന്ന 112ആമത് അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിൽ ബഹ്റൈൻ പങ്കെടുത്തു


ജനീവയിൽ നടക്കുന്ന 112ആമത് അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിൽ ബഹ്റൈൻ പങ്കെടുത്തു. തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്  പങ്കെടുത്തത്. സർക്കാർ പ്രതിനിധികൾ, ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് പ്രതിനിധികൾ, തൊഴിലാളി യൂനിയൻ പ്രതിനിധികൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.തൊഴിൽ വിപണിയിലെ ആശങ്കകളും വെല്ലുവിളികളും സമ്മേളനത്തിൽ ചർച്ച ചെയ്തു. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന  വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുക വഴി തൊഴിൽ വിപണിയിൽ മാറ്റങ്ങൾ കൊണ്ടുവരാനും പുതിയ പ്രവണതകളെ സ്വീകരിക്കാനും കഴിയുമെന്ന് മന്ത്രി തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി.

തൊഴിലവകാശങ്ങൾ നൽകുന്നതിന് മെച്ചപ്പെട്ട നിയമങ്ങളും വ്യവസ്ഥകളുമാണ് ബഹ്റൈന്‍റെ പ്രത്യേകത. അന്താരാഷ്ട്ര തൊഴിൽ മാനദണ്ഡങ്ങൾ അനുസരിച്ചാണ് തൊഴിൽനയം രൂപപ്പെടുത്തിയിരിക്കുന്നതെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ (ഐ.എൽ.ഒ) ഡയറക്ടർ ജനറൽ ഗിൽബർട്ട് ഹോങ്‌ബോയുടെ റിപ്പോർട്ട് സമ്മേളനം ചർച്ച ചെയ്തു. സാമൂഹികനീതിയുടെയും സാമൂഹിക കരാർ പുതുക്കലിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്നതാണ് റിപ്പോർട്ട്.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed