ആദരിച്ചു

ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ജിദ് ഹഫ്‌സ് യൂണിറ്റ് അംഗങ്ങളായ ഷൗക്കത്തലി, നൂറ ദമ്പതികളുടെ മകൾ ഡോ. ദിൽഹാനൂനെ വനിത വിഭാഗം ഉപഹാരം നൽകി ആദരിച്ചു. ഇബ്നുൽ ഹൈഥം ഇസ്‌ലാമിക് സ്കൂൾ പൂർവ്വ വിദ്യാർത്ഥിനിയായ ദിൽഹാനൂൻ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിൽ നിന്നുമാണ് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയത്. സഹോദരൻ അമർ നിഹാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗിൽ വിദ്യാർത്ഥിയും സഹോദരി അഫ്നാൻ ഇബിനുൽ ഹൈഥം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.
ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് ഫ്രന്റ്‌സ് വനിതാ വിഭാഗം ഭാരവാഹികൾ ആശംസിച്ചു. പ്രസിഡന്റ് സമീറ നൗഷാദ്, അസിസ്റ്റന്റ് സെക്രട്ടറി റഷീദ സുബൈർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാത്തിമ സ്വാലിഹ്, ഫസീല ഹാരിസ് എന്നിവരും സംബന്ധിച്ചു.
ോേ്ിി