യുവ ശാക്തീകരണ പരിപാടിയുമായി ഐ.എൽ.എ


ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) ‘ആഗാസ്’ എന്ന പേരിൽ യുവ ശാക്തീകരണ പരിപാടി നടത്തുന്നു. 13 വയസ്സുള്ള കുട്ടികൾക്കായാണ് സാമൂഹിക സേവനം, പരിസ്ഥിതി സംരക്ഷണം, ചാരിറ്റി, സോഷ്യൽ വർക്ക് മൊഡ്യൂളുകൾ രൂപകൽപന, ഫണ്ട് ശേഖരണം, മറ്റു പ്രവർത്തനങ്ങൾ എന്നിവ പഠിക്കാനുള്ള അവസരമൊരുക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.ഐ.എൽ.എ അംഗങ്ങളുടെയും അംഗമല്ലാത്തവരുടെയും കുട്ടികൾക്ക് പങ്കെടുക്കാം. 

സോഷ്യൽ മീഡിയയുടെയും ഇന്‍റർനെറ്റിന്‍റെയും ഈ കാലഘട്ടത്തിൽ, കുട്ടികളെ സാമൂഹിക ബോധമുള്ളവരാക്കി മാറ്റാൻ ഉദ്ദേശിച്ചാണ് പരിപാടിയെന്ന് ഐ.എൽ.എ പ്രസിഡന്‍റ് കിരൺ മാംഗ്ലെ പറഞ്ഞു. അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോമായി ‘ആഗാസ്’ മാറും. ഐ.എൽ.എ അംഗങ്ങളായ ഡോ. ഹേമലത സിങ്, സ്വാതി സനപ്, പ്രിയങ്ക ജസ്സാൽ എന്നിവർ നേതൃത്വം നൽകും. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് അസോസിയേഷൻ മുൻ പ്രസിഡന്‍റുമാർ ഐ.എൽ.എ വളപ്പിൽ വൃക്ഷത്തൈ നടും. പരിസ്ഥിതി പ്രവർത്തകനായ കെയ് മിത്തിഗ് പങ്കെടുക്കും. ‘ആഗാസ്’ പ്രവേശനത്തിനായി  മെംബർഷിപ് സെക്രട്ടറി ഹിൽഡ ലോബോയെ +973 36990111 എന്ന നമ്പറിൽ ബന്ധപ്പെടാം. ഗൂഗ്ൾ ഫോമുകൾ വഴി അപേക്ഷ സ്വീകരിക്കും. ഐ.എൽ.എ അംഗങ്ങളുടെ കുട്ടികൾക്ക് 40 ദീനാറും അംഗങ്ങളല്ലാത്തവരുടെ കുട്ടികൾക്ക്  55 ദീനാറും ആയിരിക്കും ഫീസ്.

article-image

ോേ്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed