ബഹ്റൈൻ രാജാവിന്റെ ചൈന സന്ദർശനം വിജയകരമായിരുന്നുവെന്ന് ബഹ്റൈൻ മന്ത്രിസഭ യോഗം


ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ചൈന സന്ദർശനം വിജയകരമായിരുന്നുവെന്ന് ബഹ്റൈൻ  മന്ത്രിസഭ യോഗം വിലയിരുത്തി. ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങിന്‍റെ ക്ഷണം സ്വീകരിച്ചാണ് ഹമദ് രാജാവ് ചൈന സന്ദർശിച്ചത്. ചൈനക്കും ബഹ്റൈനുമിടയിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്താൻ സന്ദർശനം ഉപകരിച്ചതായും കാബിനറ്റ് വിലയിരുത്തി. 54 മത് അറബ് ഇൻഫർമേഷൻ മന്ത്രിതല സമ്മേളനത്തിൽ ബഹ്റൈൻ പങ്കെടുത്തതിന്‍റെ റിപ്പോർട്ട് മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചു.

ബഹ്റൈനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി പോകുന്ന തീർഥാടകർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് പ്രധാനമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. കുവൈത്ത് കിരീടാവകാശിയായി നിയമിതനായ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിന് കാബിനറ്റ് ആശംസകൾ നേർന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.

article-image

്ിു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed