ഇന്ത്യയുടെ പതിനെട്ടാം ലോകസഭാ തെരഞ്ഞെടുപ്പ്: പ്രവാസലോകത്തും ചർച്ചകൾ സജീവം


ഇന്ത്യയുടെ പതിനെട്ടാം ലോകസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നതോടെ പ്രവാസലോകത്തും ചർച്ചകൾ സജീവമായി. ഇന്ന് പുലർച്ചെ മുതൽക്ക് തന്നെ ചാനലുകളുടെയും ഓൺലൈൻ മാധ്യമങ്ങളുടെ മുമ്പിലുമായിരുന്നു വലിയൊരു വിഭാഗം പ്രവാസികൾ. വിവിധ രാഷ്ട്രീയ പാർട്ടികളു‌ടെ അനുഭാവികൾ പ്രമുഖ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പരസ്പരം വിശകലനം നടത്തുന്ന കാഴ്ച്ചയും  സജീവമായിരുന്നു.

കേരളത്തിൽ മുസ്ലീം ലീഗ് നേടിയ വിജയം ഏറെ ആഹ്ലാദത്തോടെയും മധുരം പങ്കിട്ടുമാണ് കെഎംസിസി പ്രവർത്തകർ അടക്കമുള്ളവർ പങ്കിട്ടത്. തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയ വിജയത്തിൽ നിരവധി ബഹ്റൈൻ പ്രവാസികളാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്.   അതേസമയം വരാനിരിക്കുന്ന കടുത്ത മത്സരത്തിനൊടുവിൽ കേന്ദ്ര ഗവൺമെന്റ് ആരുടേതായിരിക്കുമെന്ന ചർച്ചകൾ സജീവമായി പ്രവാസലോകത്തും തുടരുകയാണ്. 

article-image

sdsffdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed