ഗുരുദേവ സോഷ്യൽ സൊസൈറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


ബഹ്റൈനിലെ ഗുരുദേവ സോഷ്യൽ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഷിഫാ അൽജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ജൂൺ 7ന് രാവിലെ 7 മണി മുതൽ സൽമാനിയ കാനു ഗാർഡനിലെ സംഘടന ആസ്ഥാനത്ത് വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജീവിത ശൈലി രോഗങ്ങളുടെ സൗജന്യ പരിശോധനയും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി ജനറൽ സെക്രട്ടറി ബിനു രാജുമായി 3988 2437 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വരും ദിവസങ്ങളിൽ ബഹ്റിൻ ചാരിറ്റി സെന്ററുമായി ചേർന്ന് 10 വീൽചെയറുകൾ നൽകുവാനും, ലേബർ ക്യാമ്പുകൾ സന്ദർശിച്ച് സഹായങ്ങൾ നൽകുവാനും സംഘടന മുൻകൈയെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

article-image

dfsgfgddfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed