ഐ.സി.ആർ.എഫ് തൊഴിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ അഡ്വ. വി.കെ. തോമസ് സെമിനാറിന് നേതൃത്വം നൽകി. ബഹ്റൈനിലെ തൊഴിൽ നിയമം, എൽ.എം.ആർ.എ നിയമങ്ങൾ, സോഷ്യൽ ഇൻഷുറൻസ്, അനന്തരാവകാശം എന്നിവയുടെ പ്രധാന വശങ്ങളെക്കുറിച്ച് സെമിനാറിലൂടെ വിശദീകരിച്ചു. 40 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
dferererer