ലേബർ ക്യാമ്പുകളിലും വർക്ഷോപ്പുകളിലും പരിശോധന നടത്തി
മനാമ കാപിറ്റൽ ഗവർണറേറ്റിന് കീഴിൽ ലേബർ ക്യാമ്പുകളിലും വെയർ ഹൗസുകളിലും വർക്ഷോപ്പുകളിലും അധികൃതർ പരിശോധനകൾ നടത്തി. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി നടന്ന പരിശോധനയിൽ വിവിധ സർക്കാർ അതോറിറ്റികളും സഹകരിച്ചു. നിർദിഷ്ട കാര്യങ്ങൾക്കുവേണ്ടി തന്നെയാണ് കെട്ടിടങ്ങൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനും കൂടിയായിരുന്നു പരിശോധന.
225 കെട്ടിടങ്ങൾ സുരക്ഷാ, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതായി കണ്ടെത്തി. ഇവക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. സാലിഹിയയിൽ നടന്ന പരിശോധനയിൽ വർക്ഷോപ്പുകളിലും വെയർ ഹൗസുകളിലും ഒമ്പത് നിയമലംഘനങ്ങൾ കണ്ടെത്തുകയും നോട്ടീസ് നൽകുകയും ചെയ്തു. ലേബർ ക്യാമ്പുകളിൽ പാലിക്കേണ്ട സുരക്ഷാ, ആരോഗ്യ മുൻകരുതലുകളും മാനദണ്ഡങ്ങളും പാലിക്കാനും നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാനും അധികൃതർ നിർദേശം നൽകി. അനധികൃത ലേബർ ക്യാമ്പുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
ertfgrtre