ചൈനീസ് ടൂറിസ്റ്റുകളെ എത്തിക്കാനുള്ള പദ്ധതികളുമായി ടൂറിസം മന്ത്രാലയം
രാജ്യത്ത് കൂടുതൽ ചൈനീസ് ടൂറിസ്റ്റുകളെ എത്തിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ബഹ്റൈൻ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി അറിയിച്ചു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ നടത്തിയ ചൈന സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക, ടൂറിസം മേഖലകളുൾപ്പെടെ സഹകരിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ചൈനയിലെ ഗാങ് ചോയിലേക്കും ഷാങ്ഹായിലേക്കും നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കുകയും ചെയ്തു.
ബഹ്‌റൈനിന്റെ ടൂറിസം സ്ട്രാറ്റജി 2022-2026 അനുസരിച്ച് പ്രധാന ടാർജറ്റ് മാർക്കറ്റുകളിലൊന്നാണ് ചൈന. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റി അടുത്തിടെ ചൈനയിലെ ടൂറിസം ഓഫിസുകളുമായി പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതായും മന്ത്രി വ്യക്തമാക്കി.
defdfrdfer