പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ്


ഇന്ത്യന്‍ പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും ഓപ്പൺ ഹൗസിൽ പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ 20 ലധികം ഇന്ത്യന്‍ പൗരന്മാര്‍ പങ്കെടുത്തു. എംബസിയുടെ 24x7 ഹെൽപ് ലൈൻ മൊബൈൽ നമ്പറായ 39418071 ഉപയോഗിച്ച് ആൾമാറാട്ടം നടത്തി സ്വകാര്യ വിവരങ്ങൾ അഭ്യർഥിക്കുകയും പണം കൈമാറ്റം ആവശ്യപ്പെടുകയും ചെയ്ത് തട്ടിപ്പുകാർ നടത്തിയത് വ‍്യാജ കോളുകൾ സംബന്ധിച്ച് കമ്യൂണിറ്റി അംഗങ്ങൾക്ക് മുന്നറിയിപ്പു നൽകി.

എംബസി ഉദ്യോഗസ്ഥർ ഈ നമ്പറിൽനിന്ന് ആരെയും വിളിക്കുന്നില്ലെന്നും അംബാസിഡർ വ്യക്തമാക്കി. എംബസി പരിസരത്തുനടന്ന യോഗ കർട്ടൻ റൈസർ പരിപാടിയിൽ 60ലധികം അംഗങ്ങൾ സജീവമായി പങ്കെടുത്ത കാര്യവും അറിയിച്ചു. 

article-image

zxcxzc

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed