ചൈന സന്ദർശനത്തിനുശേഷം ഹമദ് രാജാവ് മടങ്ങിയെത്തി


ചൈന സന്ദർശനത്തിനുശേഷം ഹമദ് രാജാവ് മടങ്ങിയെത്തി. സന്ദർശന വേളയിൽ ചൈനീസ്  പ്രസിഡന്റ് ഷി ജിൻപിങ്ങുമായടക്കം ഔദ്യോഗിക ചർച്ചകൾ അദ്ദേഹം നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിലും സഹകരണത്തിലും വലിയ മുന്നേറ്റമുണ്ടാക്കുന്നതിന് സന്ദർശനം കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.   അടിസ്ഥാന സൗകര്യ വികസനം, വ്യാപാരം, നിക്ഷേപം, ധനകാര്യം, ഊർജം, നൂതന സാങ്കേതികവിദ്യ, കൃഷി, മത്സ്യബന്ധനം, വിദ്യാഭ്യാസം, സംസ്കാരം, ടൂറിസം, ആരോഗ്യം, സ്പേസ് എന്നിവയടക്കം മേഖലകളിൽ സഹകരണ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു.   അറബ് സ്റ്റേറ്റ് കോഓപറേഷൻ ഫോറത്തിന്റെ പത്താം മന്ത്രിതല യോഗത്തിലും ഹമദ് രാജാവ് പങ്കെടുത്തു.  

ബെയ്ജിങ്ങിൽ ചൈനീസ് വിദേശകാര്യ ഉപമന്ത്രി ഡെങ് ലി, ചൈനയിലെ ബഹ്‌റൈൻ  അംബാസഡർ ഡോ. ഘസാൻ ശൈഖോ എന്നിവർ ഹമദ് രാജാവിനെ യാത്രയാക്കാനെത്തിയിരുന്നു. മടങ്ങിയെത്തിയ ഹമദ് രാജാവിനെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ  സ്വീകരിച്ചു.

article-image

zxczc

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed