ബഹ്‌റൈനും ചൈനയും സമഗ്രവും നയതന്ത്രപരവുമായ പങ്കാളിത്തം സംബന്ധിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു


ബഹ്‌റൈനും ചൈനയും സമഗ്രവും നയതന്ത്രപരവുമായ പങ്കാളിത്തം സംബന്ധിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഔദ്യോഗിക സംസ്ഥാന സന്ദർശന വേളയിലാണ് പ്രഖ്യാപനം നടന്നത്. സന്ദർശനവേളയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ഹമദ് രാജാവും കൂടിക്കാഴ്ച നടത്തി. ചൈന−ജി.സി.സി ഉച്ചകോടിയുടെ ഫലങ്ങൾ നടപ്പാക്കുക, തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുക, ചൈന−ജി.സി.സി സ്വതന്ത്ര വ്യാപാര കരാറിനായി പ്രവർത്തിക്കുക എന്നിവ സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. 

ഇതുകൂടാതെ നാഷനൽ പീപ്പിൾസ് കോൺഗ്രസ് സ്പീക്കർ ലെജി ഷാവോ, ചൈന സ്റ്റേറ്റ് കൗൺസിൽ പ്രീമിയർ ലി ക്വിയാങ്ങ് എന്നിവരായും ബഹ്റൈൻ രാജാവ് സന്ദർശനവേളയിൽ  കൂടിക്കാഴ്ച നടത്തി. അറബ് സ്റ്റേറ്റ് കോഓപറേഷൻ ഫോറത്തിന്റെ പത്താം മന്ത്രിതല യോഗത്തോടനുബന്ധിച്ചാണ് ഹമദ് രാജാവിന്റെ ചൈന സന്ദർശനം നടക്കുന്നത്. 

article-image

െ്ന്

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed