ഇന്ത്യൻ സംഗീത പാരമ്പര്യം പുതുതലമുറയിലേക്ക് പകരണം, സ്നേഹം പടരണം; കുഴൽമന്ദം രാമകൃഷ്ണൻ


ഇന്ത്യൻ ശാസ്ത്രീയ സംഗീത പാരമ്പര്യം ഇനിയും കൂടുതൽ പുതുതലമുറയിലേക്ക് പകരേണ്ടതുണ്ടെന്നും, അതുവഴി കലാഹൃദയങ്ങളിലൂടെ സ്നേഹം പടർത്തണമെന്നും, പ്രശസ്‌ത മൃദംഗവിദ്വാനും ചിത്രകാരനുമായ ഡോ.കുഴൽമന്ദം രാമകൃഷ്ണൻ പ്രസ്താവിച്ചു. ബഹ്റിനിലെ പ്രശസ്‌ത സംഗീത അദ്ധ്യാപികയായ ശ്രീമതി ദിവ്യ ഗോപകുമാറിൻറെ 17 ശിഷ്യരുടെ ശാസ്ത്രീയ സംഗീത അരങ്ങേറ്റ പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃദംഗ വായനയിൽ ലഭിച്ച ഗിന്നസ് വേൾഡ് റെക്കോർഡോ 40 വർഷത്തെ കലാ സപര്യയിൽ നിന്നും ലഭിച്ച പ്രശസ്തിയോ, കുട്ടികൾക്ക് പിന്നണി വായിക്കാൻ തനിക്ക് തടസ്സമാകാത്തത്, പുതുതലമുറയോടുള്ള സ്നേഹ−വിശ്വാസങ്ങൾ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്‌റൈൻ കേരളീയ സമാജത്തിൻറെ നിറഞ്ഞ ഹാളിൽ അവതരിപ്പിക്കപ്പെട്ട ‘രാഗാമൃതം’ ശാസ്ത്രീയ സംഗീത അരങ്ങേറ്റ പരിപാടിയുടെ മുഖ്യഅതിഥിയായി എത്തിയതായിരുന്നു ഡോ. കുഴൽമന്ദം. സമാജം ജനറൽ സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ വിശിഷ്ടാതിഥി ആയിരുന്നു.

ആയിരക്കണക്കിന് ശിഷ്യസമ്പത്തിന് ഇതിനകം തന്നെ ഉടമയായ കർണാടക സംഗീതാദ്ധ്യാപിക ദിവ്യ ഗോപകുമാറിൽനിന്നും വർഷങ്ങളായി സംഗീതം അഭ്യസിച്ചുവരുന്ന 17 സംഗീത പഠിതാക്കളുടെ അരങ്ങേറ്റപരിപാടി ആയിരുന്നു രാഗാമൃതം. ‘രാഗാമൃതം’ കൺവീനർ പ്രദീപ് പതേരി സ്വാഗതം പറഞ്ഞ ഹ്രസ്വമായ ഔപചാരിക ചടങ്ങിൽ  മുഖ്യാതിഥിക്കും വിശിഷ്ടാതിഥിക്കുമൊപ്പം ഗുരു ദിവ്യ ഗോപകുമാർ, പക്കമേള കലാകാരന്മാരായ കെ. ബി. ജയകുമാർ (വയലിൻ), കെ കെ സജീവ് (ഘടം), ശ്രീഹരി (ഇടക്ക) എന്നിവരും പങ്കുകൊണ്ടു. മുഖ്യ അതിഥിയും മൃദംഗത്തിൽ പിന്നണി വായിക്കുകയും ചെയ്‌ത, നിരവധി ലോക റെക്കോർഡുകലക്കുടമയുമായ കുഴൽമന്ദം രാമകൃഷ്ണനെയും ഗുരു ദിവ്യ ഗോപകുമാറിനെയും, പൊന്നാടയും മെമെന്റോയും നൽകി ചടങ്ങിൽ ആദരിച്ചു. തുടർന്നു നടന്ന ശാസ്ത്രീയ സംഗീത പെരുമഴ സമാജം ഹാളിൽ നിറഞ്ഞു നിന്ന മുഴുവൻ കലാപ്രേമികളെയും ആനന്ദത്തിലാറാടിച്ചു. അതുൽകൃഷ്ണ നയിച്ച തനിയാവർത്തന സെഷൻ പരിപാടിയുടെ നിലവാരം വീണ്ടുമുയർത്തി. ജോസ് ഫ്രാൻസിസ് ശബ്ദനിയന്ത്രണവും പ്രജിഷ ആനന്ദ് പരിപാടികളുടെ നിയന്ത്രണവും നിർവഹിച്ചു.

article-image

asdasd

article-image

asdsad

article-image

cdsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed