കർസകാനിലുണ്ടായ അടിപിടി കേസിലുൾപ്പെട്ട മുഴുവൻ പേരെയും അറസ്റ്റ് ചെയ്യാൻ ഉത്തരവ്


കർസകാനിലുണ്ടായ അടിപിടി കേസിലുൾപ്പെട്ട മുഴുവൻ പേരെയും അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.  ഇതുസംബന്ധിച്ച് പ്രചരിച്ച വിഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിലാണ് നിർദേശം. 

കച്ചവടസ്ഥാപനത്തിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പൊതുനിരത്തിലേക്ക് നീണ്ടത്. സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാർ ഉപഭോക്താവിന്‍റെ കാർ കേടുവരുത്തുകയും ഒരാൾക്ക് പരിക്കുപറ്റുകയും ചെയ്തിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡിൽവെക്കാൻ ഉടൻതന്നെ പൊലീസിന് നിർദേശം നൽകുകയായിരുന്നു.

article-image

asdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed