കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി ‘ലീഡേഴ്‌സ് സമ്മിറ്റ്’ സംഘടിപ്പിച്ചു


കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി ‘ലീഡേഴ്‌സ് സമ്മിറ്റ്’ സംഘടിപ്പിച്ചു. വിവിധ മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ, ജില്ല സബ് കമ്മിറ്റി ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ എന്നിവരടങ്ങുന്ന നൂറോളം പേർ പങ്കെടുത്ത പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം ചെയ്‌തു. 

കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് സ്വാഗതം പറഞ്ഞു.മുസ്‍ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി മൊയ്‌തീൻ കോയ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ല പഞ്ചായത്ത്‌ അംഗം റംസീന നരിക്കുനി, കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസൽ, എസ്.വി. ജലീൽ, കെ.എം.സി.സി ദമ്മാം കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കൊടുമ എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ സുബൈർ കെ.കെ. നന്ദിയും കാസിം കോട്ടപ്പള്ളി ഖറാഅത്തും നടത്തി.

article-image

cfxbcb

You might also like

  • Lulu Exchange
  • Straight Forward

Most Viewed