കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയ സമ്മേളനം സംഘടിപ്പിച്ചു


കൊല്ലം പ്രവാസി അസോസിയേഷന്റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള  ഗുദൈബിയ ഏരിയ സമ്മേളനം ഉമൽഹസം കിംസ് ഹോസ്പിറ്റൽ ഹാളിൽ നടന്നു. ജോയിന്റ് സെക്രട്ടറി ഫയാസ്  സ്വാഗതം പറഞ്ഞ സമ്മേളനം ഏരിയ കോഓഡിനേറ്റർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി വിനീത് അലക്സാണ്ടർ  അധ്യക്ഷത വഹിച്ചു. കെ.പി.എ വൈസ് പ്രസിഡൻറ്  കിഷോർ കുമാർ,  ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി അനോജ് മാസ്റ്റർ, സന്തോഷ് കാവനാട് എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി വിനീത് അലക്സാണ്ടറും  സാമ്പത്തിക റിപ്പോർട്ട് ഏരിയ ട്രഷറർ മുഹമ്മദ് ഷഹനാസും  അവതരിപ്പിച്ചു.   

2024−26 പുതിയ ഭരണസമിതിയുടെ ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു.  പ്രസിഡന്റ് തോമസ് ബി.കെ., സെക്രട്ടറി മുഹമ്മദ് ഷഹനാസ്, ട്രഷറർ അജേഷ് വി.പി., വൈസ് പ്രസിഡന്റ് അജിത്ത് കുമാർ ടി.കെ., ജോയിന്റ് സെക്രട്ടറി അനൂപ് ഗോപാലകൃഷ്ണൻ, എക്സിക്യൂട്ടിവ് അംഗമായി ശ്രീലാൽ ഓച്ചിറ എന്നിവരെയും ഏരിയ കമ്മിറ്റിയിൽനിന്നും സെൻട്രൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയായി വിനീത് അലക്സാണ്ടറെയും തെരഞ്ഞെടുത്തു. നിയുക്ത ട്രഷറർ അജേഷ് വി.പി നന്ദി പറഞ്ഞു. സമ്മേളനത്തോട് അനുബന്ധിച്ച് കിംസ് ഹോസ്പിറ്റലിൻറെ നേതൃത്വത്തിൽ പങ്കെടുത്ത അംഗങ്ങൾക്കായി സൗജന്യ സി.പി.ആർ പരിശീലനവും സംഘടിപ്പിച്ചിരുന്നു.

article-image

zcxxzc

You might also like

  • Lulu Exchange
  • Straight Forward

Most Viewed