കേരള ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്തിനെ സ്വീകരിച്ചു


ബഹ്റൈൻ പ്രതിഭയുടെ ചിത്രകല പരിപാടിയായ പാലറ്റ് 2024  സീസൺ−4 ചിത്രകല ക്യാമ്പ് ഡയറക്ടറായി എത്തിയ കേരള ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്തിനെ ഭാരവാഹികൾ  എയർപോർട്ടിൽ സ്വീകരിച്ചു. അദ്‍ലിയയിലുള്ള സീഷെൽ ഹോട്ടൽ ഹാളിലാണ് മൂന്നു ദിവസം നീളുന്ന ചിത്രകലാ ക്യാമ്പ് നടക്കുന്നത്.  മേയ് 31ന് രാവിലെ 5 നും 16 നും ഇടയിൽ പ്രായമുള്ള ആയിരത്തോളം വിദ്യാർഥികൾ അദാരി പാർക്കിൽ പ്രത്യേകം തയാറാക്കിയ ഹാളിൽ ചിത്രരചന മത്സരത്തിൽ പങ്കെടുക്കും. ഇതോടൊപ്പം  നാല്പതോളം  ചിത്രകാരന്മാരുടെ  വിവിധങ്ങളായ ചിത്രങ്ങളുടെ ആർട്ട് ഗാലറിയുടെ ഉദ്ഘാടനം മത്സരദിനം രാവിലെ പത്തിന് കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കൽ നിർവഹിക്കും.  

വൈകീട്ട്  അഞ്ചു മണിക്ക് ‘ഒരുമ’ എന്ന വിഷയത്തെ അധികരിച്ച്  തൽസമയ സാമൂഹ്യ ചിത്രരചന ആരംഭിക്കും. ‘കളർ ഓഫ് ദ് ഈസ്റ്റ്’ സ്ഥാപകനും ബഹ്റൈനിലെ  അറിയപ്പെടുന്ന ആർക്കിടെക്റ്റും, ചിത്രകാരനുമായ മഹദി അൽ ജലാവി പരിപാടി ഉദ്ഘാടനം ചെയ്യും.   വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന കലാ പരിപാടികളോടു കൂടിയുള്ള ഗ്രാൻഡ് ഫിനാലെയിൽ  ബഹ്റൈൻ പാർലമെന്റ് സതേൺ ഗവർണറേറ്റ് അംഗം ഡോ. മറിയം അൽദാൻ മുഖ്യാതിഥിയായിരിക്കും.   

article-image

dfxgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed