ഇന്ത്യൻ സ്‌കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രിഫെക്‌ടോറിയൽ കൗൺസിലിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നു
ഇന്ത്യൻ സ്‌കൂളിൽ 2024−2025 അധ്യയന വർഷത്തേക്കുള്ള പ്രിഫെക്‌ടോറിയൽ കൗൺസിലിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, അക്കാദമിക ചുമതല വഹിക്കുന്ന അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, പ്രധാന അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പതിനൊന്നും പന്ത്രണ്ടും ക്ലാസുകൾ ഉൾപ്പെടുന്ന ലെവൽ എയിലേക്ക് യഥാക്രമം ഹെഡ്‌ബോയ് ഷാൻ ഡയമണ്ട് ലൂയിസും ഹെഡ് ഗേൾ അബിഗെയ്ൽ എല്ലിസ് ഷിബുവും നിയമിതരായി. ഒമ്പതും പത്തും ക്‌ളാസുകൾ ഉൾപ്പെടുന്ന ലെവൽ ബിയിൽ ഹെഡ് ബോയ് ജോയൽ ഷൈജുവും ഹെഡ് ഗേൾ ഇവാന റേച്ചൽ ബിനുവും സ്ഥാനം ഏറ്റെടുത്തു. ആറു മുതൽ എട്ടുവരെ ക്‌ളാസുകൾ ഉൾപ്പെടുന്ന ലെവൽ സിയിൽ മുഹമ്മദ് അഡ്നാനും ശ്രിയ സുരേഷും യഥാക്രമം ഹെഡ് ബോയ് ആയും ഹെഡ് ഗേളായും നിയോഗിക്കപ്പെട്ടു. നാലും അഞ്ചും ക്‌ളാസുകൾ ഉൾപ്പെടുന്ന ഡി ലെവലിൽ ആൽവിൻ കുഞ്ഞിപറമ്പത്ത്, ശ്രീലക്ഷ്മി ഗായത്രി രാജീവ് എന്നിവർ യഥാക്രമം ഹെഡ് ബോയ്, ഹെഡ് ഗേൾ എന്നിവരായി സ്ഥാനമേറ്റു.
sdszfdf