ബഹ്റൈൻ രാജാവിന്റെ ചൈന സന്ദർശനം ആരംഭിച്ചു
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ചൈന സന്ദർശനം ആരംഭിച്ചു. റഷ്യ സന്ദർശിച്ച് മടങ്ങിയെത്തിയ ശേഷമാണ് കഴിഞ്ഞ ദിവസം അദ്ദേഹം ചൈന സന്ദർശനത്തിനായി പുറപ്പെട്ടത്. ചൈനീസ് പ്രസിഡൻറ് ഷീ ജീൻപിങ്ങിൻറെ ക്ഷണമനുസരിച്ചാണ് അറബ്, ചൈനീസ് സഹകരണ ഓപൺ ഫോറത്തിൽ പങ്കെടുക്കാൻ അദ്ദേഹം ചൈനയിലെത്തിയത്.
1989 ലാണ് ഔദ്യോഗികമായി ചൈനയുമായി ബഹ്റൈൻ നയതന്ത്രബന്ധം സ്ഥാപിച്ചത്. ബഹ്റൈനും ചൈനക്കുമിടയിലുള്ള വ്യാപാര, സാമ്പത്തിക, നിക്ഷേപബന്ധങ്ങൾ അരക്കിട്ടുറപ്പിക്കാനും കൂടുതൽ മേഖലകളിൽ സഹകരണം സാധ്യമാക്കുന്നതിനും സന്ദർശനം വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
sdfsdf