ഹമദ് രാജാവിന്റെ റഷ്യൻ സന്ദർശനം ചരിത്ര വിജയമെന്ന് ബഹ്റൈൻ മന്ത്രിസഭ യോഗം


ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ റഷ്യൻ സന്ദർശനം ചരിത്ര വിജയമാണെന്ന് ബഹ്റൈൻ മന്ത്രിസഭ യോഗം വിലയിരുത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം ചേർന്നത്. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി ബഹ്റൈൻ രാജാവ് നടത്തിയ കൂടിക്കാഴ്ചയും ചർച്ചയും ഇരുരാജ്യങ്ങൾക്കുമിടയിൽ വിവിധ മേഖലകളിൽ സഹകരണത്തിന് സാധ്യതകൾ തുറന്നിടുന്നതാണെന്നും മന്ത്രിസഭ യോഗം വ്യക്തമാക്കി.  

രാജ്യത്തെ വിദ്യാഭ്യാസ പുരോഗതിക്കും ഉണർവിനും വിദ്യാഭ്യാസ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ യോഗം അഭിനന്ദിച്ചു. ഗസ്സയിലെ റഫ മേഖലയിൽ ഇസ്രായേൽ സേന നടത്തിയ  ആക്രമണങ്ങളെ മന്ത്രിസഭ ശക്തമായി അപലപിച്ചു. വിവിധ മന്ത്രിമാർ വിദേശരാജ്യങ്ങളിൽ നടത്തിയ സന്ദർശനങ്ങളെ കുറിച്ചും പങ്കെടുത്ത പരിപാടികളെ കുറിച്ചുമുള്ള റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു.  

article-image

asdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed