ഐഐടി മദ്രാസിന്റെ പ്രോഗ്രാമിങ്ങ് ആന്റ് ഡാറ്റാബേസ് ബിഎസ് സി കോഴ്സ് ബഹ്റൈനിൽ


ഇന്ത്യയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിന്റെ കീഴിൽ ആരംഭിക്കുന്ന പ്രോഗ്രാമിങ്ങ് ആന്റ് ഡാറ്റാബേസ് ബിഎസ് സി കോഴ്സിന് ബഹ്റൈനിൽ നിന്ന് താത്പര്യമുള്ള വിദ്യാത്ഥികളുടെ അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ 12ാം തരത്തിൽ പഠിക്കുന്നവർക്ക് അപേക്ഷകൾ നൽകാവുന്നതാണ്.  പാർട്ട് ടൈം ആയും കോഴ്സ് ചെയ്യാവുന്നതാണെന്നും ജോലി ചെയ്യുന്നവർക്കും കോഴ്സിൽ ചേർന്ന് പഠിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കോഴ്സുമായി ബന്ധപ്പെട്ട അടുത്ത ബാച്ച് സെപ്തംബറിലാണ് ആരംഭിക്കുന്നതെന്നും, ആഗസ്ത് 19ന് മുമ്പായി അപേക്ഷകൾ നൽകേണ്ടതാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.  https://onlinedegree.iitm.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫൗണ്ടേഷൻ , ഡിപ്ലോമ, ഡിഗ്രീ ലെവലുകളിലാണ് കോഴ്സ് നടക്കുന്നത്. 

article-image

ഐഐടി വിദ്യാഭ്യാസം ഏവർക്കും സാധ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ കോഴ്സ് വികസിപ്പിച്ചിരിക്കുന്നതെന്നും, ഡാറ്റാ സയൻസ് മേഖലയിൽ വരുന്ന വർഷങ്ങളിൽ വലിയ ജോലി സാധ്യതകളാണ് പ്രവചിക്കപ്പെട്ടിരിക്കുന്നതെന്നും ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫസർ വി കാമകോടി വ്യക്തമാക്കി. 

article-image

കോഴ്സുമായി ബന്ധപ്പെട്ട് നടക്കുന്ന പരീക്ഷകൾ ബഹ്റൈനിലെ ലോറൽസ് സെന്റർ ഓഫ് ഗ്ലോബൽ എജുക്കേഷനിൽ വെച്ചാണ് നടക്കുക. എൻഐഒസ്, ജെയിൻ യൂണിവേഴ്സിറ്റി, എസിസിഎ, ടാലി, സൈബർ സ്ക്വയർ തുടങ്ങിയ ഉന്നതനിലവാരം പുലർത്തുന്ന സ്ഥാപനങ്ങളുമായി സഹകരിക്കുന്ന ലോറൽസ് സെന്റർ ഓഫ് ഗ്ലോബൽ എജുക്കേഷന് ഐഐടി മദ്രാസുമായി സഹകരിക്കാൻ ലഭിച്ച അവസരത്തിന് ലോറൽസ് ഡയറക്ടർ അഡ്വക്കേറ്റ് ജലീൽ അബ്ദുള്ള സന്തോഷം രേഖപ്പെടുത്തി.  

You might also like

Most Viewed